തിരൂരങ്ങാടി മാലിന്യ സംസ്കരണ പ്ലാന്റിൽ അതിക്രമം കാണിച്ചതായി പരാതി

trespassing-at-tirurangadi-waste-treatment-plantതിരൂരങ്ങാടി: വെഞ്ചാലിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ (എം സി എഫ്) സാമൂഹ്യവിരു ദ്ധർ അതിക്രമിച്ചു കയറി സാധനങ്ങൾ നശിപ്പിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് ഗേറ്റ് പൂട്ടിയ മതിൽ ചാടിക്കടന്ന് സാമൂഹ്യ ദ്രോഹികൾ സാധനങ്ങൾ നശിപ്പിച്ചത്.

ഇതിനു മുമ്പ് പലതവണ സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഹരിതകർമ്മസേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന
അജൈവമാലിന്യങ്ങൾ പ്ലാന്റിൽ എത്തിച്ചു തരം തിരിച്ച് കയറ്റിക്കൊണ്ട് പോകുന്നതിനായി അടുക്കി വെച്ച പ്ലാസ്റ്റിക് ചാക്കുകൾ കത്തി, ബ്ലേഡ് പോലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വ്യാപകമായി നശിപ്പിക്കപ്പെ ട്ടിട്ടുള്ളത്.

കുറ്റവാളികളെ കണ്ടെത്തുന്നതിനും രാത്രിയിൽ ഈ പ്രദേശങ്ങളിൽ പോലിസ് പെട്രോളിംഗ് ശക്തമാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി തിരൂരങ്ങാടി പോലിസിൽ പരാതി നൽകി.

Next Post Previous Post