തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് മൈ ചെമ്മാട് വാട്സാപ്പ് കൂട്ടായ്മ്മയുടെ സഹായ ഹസ്തം

tirurangadi-taluk-hospital-helping-of-my-chemmad-whatsapp-community
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിക്ക് മൈ ചെമ്മാട് ജനകീയ വാട്സാപ്പ് കൂട്ടായ്മ്മയുടെ സഹായ ഹസ്തം. ആശുപത്രിക്ക് ആവശ്യമായ ബെഞ്ചുകൾ മൈ ചെമ്മാട് ജനകീയ വാട്സാപ്പ് കൂട്ടായ്മ്മ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭു ദാസിന് കൈമാറി. ചടങ്ങിന് ജനകീയ കൂട്ടായിമ പ്രസിഡന്റ് കെപി.ഹബീബ് നേതൃത്വം നൽകി. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭു ദാസ് , ജനകീയ കൂട്ടായിമ സെക്രട്ടറി അസ്‌കർ വെഞ്ചാലി, സൈനുൽ ആബിദീൻ ഉള്ളാട്ട് എന്നിവർ പ്രസംഗിച്ചു .അഡ്മിൻ ആസിഫ് പാസ്‌ക ,ഹൈദർ അലി സി ടി, സലിം, റഫീഖ് മാഞ്ചസ്റ്റർ എന്നിവർ സംബന്ധിച്ചു.

കഴിഞ്ഞ നാലുവർഷമായി ചെമ്മാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഈ ജനകീയ വാട്സ്ആപ് കൂട്ടായ്മ്മ സേവന പാതയിൽ വേറിട്ട മാതൃകയാവുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ കാലത്ത് ആശുപത്രിയിലേക്ക് ആവശ്യമായ ഫാൻ, അണു നാശിനി യന്ത്രവും നൽകിയിരുന്നു. കോവിഡ് കാലയളവിൽ രോഗികൾക്കുള്ള പ്രത്യേക വാർഡ് സജ്ജീകരിക്കാനും മുന്പന്തിയിലുണ്ടായിരുന്ന ഈ ജനകീയ കൂട്ടായിമ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു

ആശുപത്രിയിലെ മലിനജല പ്രശ്നം പരിഹരിക്കാൻ ഇടപെടലുകൾ നടത്തിയ കൂട്ടായ്മ് പ്രവർത്തകരോട് മലിന ജല സംസ്കരണത്തിന് ശാശ്വതാ പരിഹാരം അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാവുമെന്നും അതിന്നു വേണ്ട ടെണ്ടർ നടപടികൾ ബന്ധപ്പെട്ട അധികൃതരുമായി ധാരണ ആയതായും സൂപ്രണ്ട് അറിയിച്ചു.

ഇനിയും നാടിന് വേണ്ടി ആവശ്യമായ സേവനങ്ങൾ നൽകാൻ കൂട്ടായ്മ് സന്നദ്ധമാണെന്ന് അഡ്വൈസർ അഹമ്മദ് പൂക്കയിൽ അറിയിച്ചു .

Next Post Previous Post