ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

the-child-died-after-the-food-got-stuck-in-his-throat
തൃശൂർ ചെറുതുരുത്തിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. മലപ്പുറം- കാളികാവ് മമ്പാട്ടുമൂല വെള്ളയൂർ വീട്ടിൽ വിജേഷ് മോന്റെയും ദേവികയുടെയും മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ചെറുതുരുത്തിലെ വാടകവീട്ടിൽ വെള്ളിയാഴ്ചയാണ് സംഭവം. ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടിക്ക് ചുചുമച്ചപ്പോൾ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആദ്യം ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെറുതുരുത്തി പോലീസ് തുടർനടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് മാറ്റി മാതാവ്: ദേവിക.

Next Post Previous Post