റോഡിലെ കുഴിയിൽ സൈക്കിൾ വീണ് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്

student-were-injured-when-their-cycle-fell-into-pothole-on-the-road
കൊച്ചി: പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്. നെടുമ്പാശ്ശേരി കരിയാട്-മറ്റൂർ റോഡിൽ തിരുവിലാവ് ചാപ്പലിന് മുന്നിലെ കുഴിയിൽ വീണായിരുന്നു അപകടം. കരിയാട് സ്വദേശികളായ ജൂഹി(10), അലീന(10) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം

ഇരുവരും പള്ളിയിലേക്ക് പോകു വഴിയായിരുന്നു അപകടം. റോഡിലെ കുഴി ഒഴിവാക്കി സൈക്കിൾ ചവുട്ടി കൊണ്ടിരിക്കുന്നതിനിടയിൽ പിറകിലൂടെയെത്തിയ വാഹനം അതിശബ്ദത്തിൽ ഹോൺ അടിച്ച് മറികടന്നു. ഈ സമയം റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും സൈക്കിൾ അടക്കം കുഴിയിലേക്ക് വീഴുകയായിരുന്നു. ഇരുവർക്കും ശരീരമാസകലം സാരമായി പരുക്കേട്ടിട്ടുണ്ട്.

ജൂഹിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. മുഖത്തും, കൈകാലുകൾക്കും പരുക്കേറ്റു. ചുണ്ടിലും പല്ലിനും മാരകമായ പരുക്കേറ്റിട്ടുണ്ട്. മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനായി തൃശൂരിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. അതേസമയം റോഡിലെ ശോച്യാവസ്ഥ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും.

Next Post Previous Post