മൂന്നിയൂർ പാറക്കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു

student-drowned-in-moonniyur-parakadav
തിരൂരങ്ങാടി: മൂന്നിയൂർ - പാറക്കടവിൽ വിദ്യാർഥി വയലിൽ മുങ്ങിമരിച്ചു. മുന്നിയൂർ പാറക്കടവ് കല്ലുപറമ്പൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുസ്തഫ (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപത്തെ പട്ടിശ്ശേരി വയലിലാണ് സംഭവം. 

ഉച്ചയ്ക്ക് 3 ന് ശേഷം വീട്ടിൽ നിന്നും പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ വയലിൽ ചെരുപ്പ് കാണുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കുറ്റിപ്പുറത്ത് ദർസ് വിദ്യാർതഥിയാണ്.

Next Post Previous Post