Type Here to Get Search Results !

വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; മമ്പുറത്ത് മധ്യവയസ്ക്കൻ അറസ്റ്റിൽ

sexual-assault-on-a-student-middle-aged-man-arrested-in-mampuram
തിരൂരങ്ങാടി: പതിനൊന്ന് കാരിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ മധ്യവയസ്ക്കൻ അറസ്റ്റിൽ. മമ്പുറത്ത് കച്ചവടം ചെയ്യുന്ന മണ്ണാർക്കാട് സ്വദേശി യൂസുഫ് (52) ആണ് അറസ്റ്റിലായത്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഇയാളുടെ കടയിൽ വെച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വ്യാപാരിയിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട വിവരം അറിയുന്നത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ദീർഘകാലം മമ്പുറത്ത് മദ്റസാദ്ധ്യാപകനായും ഇയാൾ ജോലി ചെയ്തിരുന്നു.

Top Post Ad

Whatsaap