ഹണിമൂൺ യാത്രക്കിടെ ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിൽ തള്ളി; യുവാവ് പിടിയിൽ

newlywed-chennai-woman-murdered-by-her-husband
ചെന്നൈ: ഹണിമൂൺ യാത്രക്കിടെ ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയ യുവാവ് അറസ്റ്റിൽ. ചെന്നൈ പുഴൽ കതിർവേട് സ്വദേശി തഴ്ശെൽവിമിയെയാണ് ഭര്‍ത്താവായ മദന്‍ കുത്തിക്കൊന്ന് ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയത്.
ഹണിമൂണ്‍ യാത്രക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവാവിന്റെ ക്രൂരത. നാലു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.

ചെന്നൈ പുഴൽ കതിർവേട് സ്വദേശിയായ തമിഴ്ശെൽവിയും ഭര്‍ത്താവ് മദനും ചെന്നൈ റെഡ് ഹില്‍സിനു സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം. ഒരു മാസം മുൻപാണു ശെൽവിയെ കാണാതായായത്. മകളെ ഫോണില്‍ ബന്ധപ്പെട്ടപ്പോൾ കിട്ടാത്തതിനെ തുടര്‍ന്നു തമിഴ്ശെല്‍വിയുടെ മാതാപിതാക്കള്‍പോലീസിൽ പരാതി നല്‍കിയപ്പോഴാണു ഹണിമൂൺ യാത്രക്കിടെ കാണാതായ വിവരം പുറത്തറിയുന്നത്. ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നാണ് മദൻ പറഞ്ഞത്.

അതോടെ തമിഴ്നാട് പോലീസ് കേസന്വേഷണത്തിന് ആന്ധ്രപ്രദേശ് പൊലീസിന്റെ സഹായം തേടി. മദനും തമിഴ്ശെൽവിയും ബൈക്കിൽ കോണിയ പാലസിലേക്ക് വരുന്നതും പിന്നീട് മദൻ മാത്രം തിരിച്ചു പോകുന്നതും സിസിടിവി ക്യാമറകളില്‍നിന്ന് ആന്ധ്ര പോലീസ് കണ്ടെത്തി.

തുടർന്ന് വെള്ളച്ചാട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ തഴ്ശെൽവിയുടെ മൃതദേഹം കണ്ടെടുത്തു. മദനനെ സെങ്കുണ്ട്രം പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. യാത്രക്കിടെ വഴക്കുണ്ടായെന്നും കുത്തിക്കൊന്ന ശേഷം വെള്ളച്ചാട്ടത്തിൽ തള്ളിയെന്നും മദൻ സമ്മതിച്ചു. കൊലപാതകം നടന്നത് ആന്ധ്രയിലായതിനാല്‍ പ്രതിയെ ആന്ധ്ര പൊലീസിന് കൈമാറുമെന്നു സെങ്കുണ്ട്രം പോലീസ് പറഞ്ഞു.

Next Post Previous Post