ബെംഗലൂരുവിൽ നാലുവയസുകാരിയെ അമ്മ നാലാംനിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു കൊന്നു

mother-throws-her-4-year-old-girl-from-the-fourth-floor-tragic-death-in-bengaluru
ബെംഗലൂരു: ബെംഗലൂരുവിലെ അപാർട്മെന്റിന്റെ നാലാംനിലയിലെ ബാൽകണിയിൽ നിന്ന് അമ്മ നാലുവയസുകാരിയെ താഴേക്കെറിഞ്ഞുകൊന്നു. മകളെ താഴേക്ക് വലിച്ചെറിഞ്ഞ ശേഷം ബാൽക്കണിയിലെ ഇരുമ്പു കമ്പിയിൽ പിടിച്ചു കയറിയ യുവതി കുറച്ചു നിമിഷം അനങ്ങാതെ നിന്നു. കുട്ടിയെ താഴേക്ക് എറിയുന് ദൃശ്യങ്ങൾ കെട്ടിടത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

ശബ്ദം കേട്ട് പുറത്തേക്ക് വന്ന കുടുംബാംഗങ്ങൾ ഇവരെ ഇരുമ്പ് കമ്പിയിൽ നിന്നും പിന്നോട്ട് വലിച്ചുതാഴെ ഇറക്കുകയിയിരുന്നു. ബെംഗലൂരുവിലെ എസ്.ആർ നഗറിലെ അപാർട്മെന്റിൽ വ്യാഴാഴ്ച ദാരുണ സംഭവം നടന്നത്. നാലുവയസുകാരിക്ക് കാഴ്ചക്കും കേൾവിക്കും തകരാറുണ്ടായിരുന്നു. ഇതു കാരണം അമ്മ കടുത്ത സമ്മർദ്ദത്തിലായിരുന്നു. അതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

യുവതി ദന്ത ഡോക്ടറും ഭർത്താവ് സോഫ്റ്റ് വെയർ എൻജിനീയറുമാണ്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല.പിതാവിന്റെ പരാതിയിൽ കൊലക്കുറ്റത്തിന് യുവതിക്കെതിരെ പോലീസ് കേസെടുത്തു.