കൊടുവള്ളിയിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

mother-and-son-hanged-in-koduvally
കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ദേവി ചികിത്സക്കായി കോഴിക്കോട് വൈദ്യരുടെ സമീപത്ത് പോയിരുന്നു. കാല് മുറിച്ചു മാറ്റേണ്ടിവരുമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ചു അറിയിച്ചിരുന്നുവെത്ര.

രാത്രി ആയിട്ടും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടുമണിയോടെ ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണം തുടരുന്നതിനിടെ, നാട്ടുകാർ നടത്തിയ തിരച്ചിൽ പുലർച്ചെ ഒന്നരയോടെയാണ് ഇരുവരെയും വീടിന് സമീപത്തെ ടവറിനു മുകളിൽ തൂങ്ങി നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അജിത് കുമാർ അവിവാഹിതനാണ്.

Next Post Previous Post