കാണാതായ റിട്ട: അധ്യാപകനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

missing-teacher-found-dead-in-deserted-field
തിരൂരങ്ങാടി: കാണാതായ റിട്ട: അധ്യാപകനെ ആളൊഴിഞ്ഞ പറമ്പിലെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എ ആർ നഗർ ചെണ്ടപ്പുറായ സ്വദേശി എ പി മത്തായി (മത്തായി മാസ്റ്റർ )ആണ് മരിച്ചത്. 65 വയസായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വീട്ടിൽ നിന്ന് പുറത്ത് പോയാതായിരുന്നു. പിന്നീട് തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുകയും തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പരിസരങ്ങളിലെ സി സി ടി വി പരിശോധിച്ചതിൽ ഇദ്ദേഹം നടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിശ്ശേരി ചിന ഭാഗത്ത് വയലിൽ പോലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആണ് ആളൊഴിഞ്ഞ പറമ്പിലെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂരങ്ങാടി, തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

Next Post Previous Post