തമിഴ്നാട്ടിലെ മധുരയിൽ തിളച്ചുകൊണ്ടിരുന്ന കഞ്ഞി കലത്തിലേക്ക് വീണ് യുവാവ് വെന്തുമരിച്ചു. മുത്തുകുമാര്‍ എന്നയാളാണ് മരിച്ചത്. തമിഴ്നാട്ടിൽ ആടിവേലി ആഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍, ക്ഷേത്രത്തിലെത്തുന്ന ഭക്തര്ക്കായിവലിയ കലങ്ങളിൽ ആളുകള്‍ കഞ്ഞി തയ്യാറാക്കുന്നതിനിടെയാണ് യുവാവ് തിളച്ചുകൊണ്ടിരിക്കുന്ന കഞ്ഞിക്കലത്തിലേക്ക് വീണത്. ജൂലൈ 29ന് മധുരയിലെ പഴങ്കാനത്താണ് ദാരുണമായ സംഭവംനടന്നത്.ശരീരത്തില്‍ 65ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കഞ്ഞി പാകം ചെയ്യുന്നവരെ സഹായിക്കാനെത്തിയ ഇയാള്‍ തലകറങ്ങി കാലത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആളുകള്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും തിളച്ച കഞ്ഞി ശരീരത്തിലേക്ക് തെറിച്ചത് കാരണം പലർക്കും പൊള്ളലേറ്റു. ഒരു മിനിറ്റോളം നേരം എഴുന്നേല്ക്കാന് കഴിയാതെ വന്നതോടെ യുവാവിന് സാരമായി പൊള്ളലേല്‍ക്കുകയായിരുന്നു. രാജാജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.