മമ്പുറം നേർച്ച; നാളെ ഗതാഗത നിയന്ത്രണം

mampuram-nercha-traffic-control-tomorrow
തിരൂരങ്ങാടി : നാളെ 06/08/2022 മമ്പുറം മഖാമിലേക്ക് പുതിയ പാലത്തിലൂടെയും നടപ്പാലത്തിലൂടെയുമുള്ള വാഹന ഗതാഗതം രാവിലെ ആറ് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. കോട്ടക്കൽ - വേങ്ങര ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കോളപ്പുറം വഴിയും തിരൂർ - പരപ്പനങ്ങാടി - കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തലപ്പാറ വഴിയും വി.കെ പടിയിൽ എത്തി എൻ.എച്ച് ൽ വാഹനങ്ങൾ പാർക്ക് ചെയ്ത് മമ്പുറം മഖാം പരിസരത്തേക്ക് പ്രത്യേകം സർവീസ് നടത്തുന്ന ബസ്സുകൾ ഉപയോഗപ്പെടുത്തേണ്ടതാണെന്ന് പോലീസ് അറിയിച്ചു.