മയക്കു മരുന്നുമായി മദ്‌റസ അധ്യാപകനും സുഹൃത്തും അറസ്റ്റിൽ

madrasa-teacher-and-friend-arrested-with-drugs
തൃശൂര്‍: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും അറസ്റ്റിൽ. പേ ബസാര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ അധ്യാപകനായ എറിയാട് മാപ്പിളകുളത്ത് വീട്ടില്‍ ഫൈസല്‍(23) ആണ്ടുരുത്തി വീട്ടില്‍ ശ്രീജിത്ത്(23) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.

തൃശൂര്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യാ ഡോണ്‍ഗ്രെയുടെ നിര്‍ദ്ദേശത്തെതുടർന്ന് ജില്ലയില്‍ നടന്നുവരുന്ന നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലിഷ് എന്‍ ശങ്കരന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി സ്‌ക്വാഡും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പോലീസ് സ്റ്റേഷന്‍ എസ് ഐ ബിജു,കൊടുങ്ങല്ലൂര്‍ ക്രൈം സ്‌ക്വാഡ് എസ് ഐ സുനില്‍ പി സി, ഉദ്യോഗസ്ഥരായ പ്രദീപ് സി ആര്‍, ജോസി, സൂരജ് വി ദേവ്, ലിജു ഇയാനി, മിഥുന്‍ ആര്‍ കൃഷ്ണ, നിഷാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് ഹാഷിഷ് ഓയില്‍ കിട്ടിയത് എങ്ങനെയെന്നും ഇതിന്റെ പിന്നിലുള്ള സംഘത്തെ കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Next Post Previous Post