വട്ടപ്പാറയിൽ ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

lorry-overturned-in-vattapara-two-injured
വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. വട്ടപ്പാറയിൽ സ്ഥിരമായി അപകടം ഉണ്ടാകുന്ന വളവിലാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരെയും വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു അപകടം.

എറണാകുളത്തേക്ക് ഷീറ്റുമായി പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.