നിലമ്പൂർ ഏറനാട് താലൂക്കുകളിൽ നാളെ വിദ്യാഭ്യാസ സഥാപനങ്ങൾക്ക് അവധി

holiday-for-educational-institutions-tomorrow-in-nilambur-eranad-taluks
മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ സ്‌കൂളുകൾ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ വി.ആർ പ്രേംകുമാർ നാളെ (വെള്ളി)അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.