ബാലികയെ പീഡിപ്പിച്ചു; കോട്ടക്കലിൽ മൂന്നുപേർ പോക്സോ കേസിൽ അറസ്റ്റിൽ

girl-was-molested-three-arrested-in-kottakal-in-pocso-case
കോട്ടക്കൽ: പന്ത്രണ്ടുവയസായ ബാലികയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ അറസ്റ്റിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്.

2020, 22 കാലയളവിൽ പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ചൈൽഡ്ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരങ്ങൾ പുറത്തായത്. മൂന്നു പേക്കെതിരെയും വ്യത്യസ്ത സമയങ്ങളിൽ നടന്ന വെവ്വേറെ നടന്ന കേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി.