മയക്ക് മരുന്ന് കേസ്; പരപ്പനങ്ങാടി പോലീസിനെതിരെ യുവാവിന്റെ കുടുംബം

drug-case-youths-family-against-parappanangadi-police
പരപ്പനങ്ങാടി: മയക്ക് മരുന്ന് കേസിൽ മൽസ്യവ്യപാരിയായ യുവാവിനെതിരെ പരപ്പനങ്ങാടി പോലീസ് കള്ളകേസെടുത്തെന്നാരോപിച്ച് യുവാവിന്റെ കുടുംബം രംഗത്ത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പോലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതതായി മത്സ്യ വ്യാപാരിയും കുടുംബവും വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി മത്സ്യമാർക്കറ്റിൽ നിന്ന് മത്സ്യ വ്യാപാരിയായ പി.പി ശാഹുലിനെ മാർക്കറ്റിൽ ഇരിക്കുകയായിരുന്ന മറ്റുള്ളവർക്കൊപ്പം പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസ് നിർബന്ധിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെത്ര.

തുടർന്ന് അര മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് പോകാൻ അനുവദിച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കള്ള കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് യുവാവിന്റെ ചിത്രം നൽകി അപമാനിക്കുകയുമാണുണ്ടായതെന്നും പരപ്പനങ്ങാടി പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ മനുഷ്യാവകാശ ലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശാഹുലും സഹോദരൻ പി. പി. അക്ബർ, പിതാവ് സിദ്ധീഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Next Post Previous Post