10 രൂപ നാണയങ്ങൾ നിരസിക്കുന്നതിൽ പരാതി നൽകി

complaint-filed-against-rejection-of-rs-10-coins
മലപ്പുറം: ബാങ്ക്കൾ അടക്കമുള്ള സ്ഥാപനങ്ങൾ 10 രൂപ നാണയങ്ങൾ സ്വീകരിക്കാത്തതിനെതിരെ പരാതി നൽകി. തിരൂരങ്ങാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ പത്തു രൂപ നാണയം സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് പ്രദേശത്തെ പല പെട്രോൾ പമ്പുകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും പത്തുരൂപയുടെ നാണയങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് കാണിച്ച് നോട്ടീസ് പതിപ്പിച്ചിരിക്കുകയാണ്. ആർബിഐയുടെ നിർദ്ദേശത്തിനെതിരെയാണ് ഈ നടപടികളെന്ന് നിരവധിതവണ പത്രപ്രസ്താവനകളിലൂടെയും മറ്റും ആർബിഐ ഇത് വിശദീകരിച്ചതാണ്.

ഇതുമൂലം സാധാരണക്കാരായ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിക്ക് പരാതി നൽകി. പരാതിയിൽ തുടർ നടപടികൾക്കായി സ്റ്റേറ്റ് ബാങ്കിൻറെ ഹെഡ് ഓഫീസിലേക്ക് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചതായി അബ്ദുറഹീം പൂക്കത്ത് പറഞ്ഞു.

ചില ബസ് ജീവനക്കാരും പത്തുരൂപയുടെ നാണയങ്ങൾ വാങ്ങിക്കുന്നതിൽ വിമുഖത കാണിക്കുന്നതായി നാട്ടുകാരും പരാതി പറയുന്നുണ്ട്

Next Post Previous Post