ജ്വല്ലറി ജീവനക്കാരൻ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ

ajeweler-employee-was-found-dead-in-his-bedroom
വടകര: ജ്വല്ലറി ജീവനക്കാരൻ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.വടകരയിലെ ഫരീദ ജ്വല്ലറി ജീവനക്കാരൻ ഇരിങ്ങൽ കോട്ടക്കലിലെ പിലിപ്പിലാംകണ്ടി ശർമിദ് (26)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാതാവ് പ്രഭാത പ്രാർത്ഥനക്കായി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്, മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പിതാവ്: സലീം. മാതാവ്: സക്കീന. സഹോദരൻ: ശറഫത്ത് അലി (ബഹ്‌റൈൻ )