തിരൂരങ്ങാടിയിൽ പത്ത് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽവീണു; ഗുരുതര പരിക്ക്
തിരൂരങ്ങാടി: തിരൂരങ്ങാടി കെസി റോഡിൽ പത്ത് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഉടനെ പുറത്ത് എടുത്ത് തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില അതീവ ഗുരുതരമാമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാമ്പങ്ങാടൻ മുസ്തഫയുടെ മകൻ നാസറിന്റെ മകൾ നെഹ്റ മറിയം ആണ് കിണറ്റിൽ വീണത്.