ഒന്നര വയസുകാരി വീട്ടുമുറ്റത്തെ കുളത്തിൽ മുങ്ങി മരിച്ചു

a-one-and-a-half-year-old-girl-drowned-in-the-pool-and-died
കോട്ടയം: കറുകച്ചാലിൽ ഒന്നര വയസുകാരി വീട്ടുമുറ്റത്തെ കുളത്തിൽ മുങ്ങി മരിച്ചു. ഉമ്പിടി വൃന്ദാവനത്തിൽ രജിത്ത് -ശരണ്യ ദമ്പത്തികളുടെ മകൾ വൈഗ(ഒന്നര വയസ്), ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ ആയിരുന്നു അപകടം. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വൈകിട്ട് കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ സമീപത്തെ വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.

പിന്നീട് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനോടുവിൽ വീടിനോട് ചേർന്നുള്ള പടുതാകുളത്തിൽ കുട്ടിയെ മുങ്ങി താഴ്ന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ കറുകച്ചാൽ ആശുപത്രിയിലും ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.