വീണുകിട്ടിയ പണവും രേഖകളും ഉടമക്ക് തിരിച്ചുനൽകി വിദ്യാർത്ഥി മാതൃകയായി

the-student-returned-the-fallen-money-to-the-owner
തിരൂരങ്ങാടി: വഴിയിൽ നിന്ന് വീണുകിട്ടിയ പണവും രേഖകളും ഉടമക്ക് തിരിച്ചുനൽകി വിദ്യാർത്ഥി മാതൃകയായി. ചെമ്മാട് കൊടിഞ്ഞി റോഡ് ഒൻപതാം വളവിൽ താമസിക്കുന്ന കാരാംകുണ്ടിൽ അബ്ദുൽമജീദ് ഖൈറുന്നിസ ദമ്പതികളുടെ മകൻ അർഷദ്(16) ആണ് ചെമ്മാട് നിന്നും വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് തിരുവനന്തപുരത്ത് ജോലിചെയ്യുന്ന പത്രപ്രവത്തകനായ ഫറോക്ക് സ്വദേശി കളത്തിങ്ങൽ അബ്ദുറസാഖിന് തിരിച്ചു നൽകിയത്.

അബ്ദുറസാഖ് ചില ആവശ്യങ്ങൾക്കായി കഴിഞ്ഞ ദിവസം ചെമ്മാട് എത്തിയിരുന്നു. ഈ സമയത്താണ് പണവും രേഖകളുമടങ്ങിയ പേഴ്‌സ് കളഞ്ഞുപോയത്. എന്നാൽ ഇത് വീണുകിട്ടിയ അർഷദ് ഉടനെത്തന്നെ തിരൂരങ്ങാടി പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് പേഴ്‌സിൽ നിന്നും ലഭിച്ച നമ്പരിൽ പോലിസ് അബ്ദുറസാഖിനെ വിളിക്കുകയും സ്റ്റേഷനിൽവെച്ച് കൈമാറുകയും ചെയ്തു.

എടരിക്കോട് പി.കെ എം.എം.ഹയർ സെക്കണ്ടറി സ്‌കൂളിലും, ചെമ്മാട് ഖിദ് മത്തുൽ ഇസ്‌ലാം മണ്ണാടിപ്പറമ്പ് ബ്രാഞ്ച് മദ്രസയിലും പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.അർഷദ്. അർഷദിന്റെ സത്യസന്ധത മാനിച്ച് അബ്ദുറസാഖ് സമ്മാനം നൽകി. പോലിസും നാട്ടുകാരും അർഷദിനെ അഭിനന്ദിച്ചു.

Next Post Previous Post