പ്ലസ് വൺ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോഴിക്കോട് സര്‍വകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

kozhikode-university-campus-security-officer-arersted-in-pocso-case
തേഞ്ഞിപ്പലം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
വിമുക്ത ഭടനും വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി പതിനെട്ടാം വീട്ടിൽ മണികണ്ഠനാണ് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. തേഞ്ഞിപ്പലം പോലീസ് പ്രതിയെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. ജൂൺ 29 നാണു കേസിനാസ്പദമായ സംഭവം നടന്നത്.

കോഴിക്കോട് സർവകലാശാലയിലെ കരാർ ജീവനക്കാരൻ ആണ് മണികണ്ഠൻ. ക്യാമ്പസിൽ കാട് പിടിച്ചു കിടക്കുന്ന ആളൊഴിഞ്ഞ ഒട്ടേറെ ഇടങ്ങൾ ഉണ്ട്. ഇവിടേക്ക് പരിസരത്തെ സ്കൂളിൽനിന്ന് കൂട്ടുകാരായ മൂന്ന്  വിദ്യാർത്ഥിനികൾക്കൊപ്പം സർവകലാശാല കാമ്പസിലെത്തിയതായിരുന്നു പ്ലസ് വൺവിദ്യാർഥിനി. കാടുമൂടിയ സ്ഥലത്തുകൂടെനടന്നുപോയ ഇവരെ കണ്ട മണികണ്ഠൻ പെൺകുട്ടികളോട് കയർക്കുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ ഫോട്ടോ ഇയാള് എടുത്തിരുന്നു. ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി ആണ് പ്രതി പീഡിപ്പിച്ചത്. കറങ്ങി നടക്കുന്നത് രക്ഷിതാക്കളെയും സ്‌കൂള്‍ പ്രിന്‍സിപ്പാലിനെയും അറിയിക്കുമെന്ന് പറഞ്ഞായിരുന്നു ഭിഷണി.

തുടർന്ന് വിദ്യാർത്ഥിനിയെ തൊട്ടടുത്ത കാടുമൂടിയ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. നടന്ന കാര്യങ്ങൾ പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് പോലീസിൽ പരാതിനൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ തേഞ്ഞിപ്പലം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾക്ക് എതിരായ വകുപ്പുകളും പോക്സോയും ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

സംഭവം നടക്കുമ്പോൾ സെക്യൂരിറ്റി യൂണിഫോമിലായിരുന്നു. ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി സർവകലാശാല അധികൃതർ അറിയിച്ചു