തെരുവ് നായയുടെ ആക്രമണത്തിൽ കോഴികളെ രക്ഷപ്പെടുത്തുന്നതിനിടെ രണ്ട് സ്ത്രീകൾക്ക് പരിക്ക്

stray-dog
തിരൂരങ്ങാടി: കോഴിയെ പിടിക്കാൻ വന്ന തെരുവ് നായയെ തടയാൻ ശ്രമിക്കുന്നതിനിടെ രണ്ടു സ്ത്രീകൾക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ആശാ വർക്കർ കെ.വി. സുഹ്‌റ (43), സക്കീന തൂമ്പിൽ (44) എന്നിവർക്കാണ് പരിക്കേറ്റത്. തിരൂരങ്ങാടി - ചുള്ളിപ്പാറയിൽ ഇന്നലെ വൈകീട്ട് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ആണ് സംഭവം.

വീട്ടിലെ വളർത്തു കോഴികളെ ആക്രമിക്കാൻ വന്ന നായയെ തടഞ്ഞപ്പോഴാണ് ഇരുവർക്കും പരിക്കേറ്റത്. ആദ്യം സുഹ്റയുടെ വീട്ടിലാണ് നായ എത്തിയത്. ഇവിടെ നിന്നും ഓടിപ്പോയ നായ തന്നെയാണ് സക്കീനയുടെ വീട്ടിലും എത്തിയത് എന്നാണ് അറിയുന്നത്. സുഹ്‌റക്കാണ് കൂടുതൽ പരിക്ക്. ഇരുവർക്കും തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നൽകി. സുഹ്റയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

Next Post Previous Post