ഓടുന്ന വാഹനത്തിനു മുകളിലേക്ക് മരംവീണു ഡ്രൈവർക്ക് പരിക്ക്

a-tree-fell-on-the-moving-vehicle-and-the-driver-was-injured
ഇടുക്കി: കട്ടപ്പനയിൽ ഓടുന്ന വാഹനത്തിനു മുകളിലേക്ക് വൻ മരം കടപുഴകിവീണ് ഡ്രൈവർക്ക് പരിക്കേറ്റു. പുളിയന്മല-ബാലഗ്രാം റോഡിലാണ് അപകടം. പുളിയന്മല സ്വദേശി ജയരാജിനാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. മരം വാഹനത്തിന്റെ ബോണറ്റിനു മുകളിലേക്കു വീണതിനാലാണ് കൂടുതൽ അപകടം ഒഴിവായത്. വാഹനം ഭാഗികമായി തകർന്നു. ഏറെനേരം റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.