13 വയസുകാരി പ്രസവിച്ച സംഭവം; സഹോദരന്‍ അറസ്റ്റില്‍

13-year-old-girl-gave-birth-in-palakkad-brother-arrested
പാലക്കാട്: മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു.

രണ്ടു മാസം മുൻപാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി പ്രസവിക്കുന്നത്. വീട്ടിലേക്ക് ആക്രിക്കച്ചവടത്തിന് വന്നയാൾ തന്നെ പീഡിപ്പിച്ചു എന്നാണ് അന്ന് മൊഴിയെടുക്കാൻ വന്ന പോലീസിനോട് പെൺകുട്ടി പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ സഹോദരനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Next Post Previous Post