കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

the-missing-youth-was-found-dead
കോഴിക്കോട്: തിരുവമ്പാടി- പുല്ലൂരാംപാറ പൊന്നാങ്കയം കൊരട്ടിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷാജിയുടെ മകൻ ടോം അഗസ്റ്റിനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ യുവാവിനെ കാണാനില്ലായിരുന്നു. തുടർന്ന് രാത്രി ഏറെ വൈകിയും പോലീസുകാർ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇന്ന് രാവിലെയാണ് വീടിന് സമീപത്തുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. മാതാവ്: ലിസ. സഹോദരങ്ങൾ: കിഷോർ, ആകാശ്.