പ്ലസ്ടു ഫലത്തിൽ നിരാശ; വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

student-hanged-herself
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ പ്ലസ്ടു ഫലം പുറത്ത് വന്നതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പട്ടേപ്പാടം കുന്നുമല്‍ക്കാട് പട്ടേപ്പാടം പോട്ടത്തുപറമ്പിൽ മുജീബിന്റെ മകൾ ദിൽന (18) യാണ് തൂങ്ങിമരിച്ച  നിലയിൽ കണ്ടെത്തിയത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പരീക്ഷാ ഫലം ഓൺലൈനിൽ പരിശോധിച്ച ഉടനെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിക്കുകയായിരുന്നു. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിൽന. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. ഇതിൽ മനംനൊന്താണ് ജീവനൊടിക്കിയതെന്നാണ് നിഗമനം.

സംഭവസമയം മാതാവ് ഹസീന ജോലിസ്ഥലത്തും ഏക സഹോദരൻ ആദിൽ സ്കൂളിലും പോയിരിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പരീക്ഷാ ഫലം അറിയുവാൻ മാതാവ് ജോലി സ്ഥലത്തു നിന്നും മകളെ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ വീട്ടിലേക്ക് അന്വേഷിക്കുവാൻ വിളിച്ചു പറയുകയായിരുന്നു. അപ്പോഴാണ് കിടപ്പു മുറിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിതാവ് മുജീബ് കുവൈറ്റിലാണ്.

മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Post Previous Post