മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

fugitive-housewife-and-boyfriend-arrested
കല്ലമ്പലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയിൽ. മണമ്പൂർ പെരുങ്കുളം ബി.എസ് മൻസിലിൽ സജിമോൻ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടിൽ ഷഹന (35) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 13നാണ് ഷഹന 12, 9, 7 ഉം വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് മൂന്ന് മക്കളുള്ള കാമുകനായ സജിമോനോടൊപ്പം കടന്നുകളഞ്ഞത്.

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഇറങ്ങിപോയതിന് ബാലനീതി വകുപ്പ് പ്രകാരം പള്ളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ അഞ്ചലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇവരെ അറസ്റ്റ് പിടികൂടുകയായിരുന്നു.

ഷഹന മുമ്പും രണ്ടുതവണ കാമുകൻമാരോടൊപ്പം ഒളിച്ചോടിയിട്ടുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.