ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

bank-employee-missing
തിരൂരങ്ങാട: യുവാവിനെ കാണാനില്ലെന്ന് പരാതി. ബാങ്ക് കളക്ഷൻ ഏജന്റായ തിരൂരങ്ങാടി -കക്കാട് സ്വദേശി പങ്ങിണിക്കാടൻ സൈതലവിയുടെ മകൻ സർഫാസ് (41) നെയാണ് കാണാതായത്.

തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷൻ ഏജന്റാണ്. തിരൂരങ്ങാടി മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവർത്തകനുമാണ്. ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി