പീഡനകേസിൽ കേസിൽ വയോധികന് കഠിനതടവും പിഴയും

elderly-man-faces-harsh-jail-term-and-fine-in-torture-case
തൃശൂർ: പത്താം ക്ലാസുകാരിയെ ഭീഷണി പെടുത്തി പീഡിപ്പിച്ച കേസിൽ വയോധികന് കഠിനതടവും പിഴയും. പോക്സോ അടക്കം വിവിധ വകുപ്പുകളിലായി പ്രതിക്ക് എട്ട് വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നംപറമ്പ് ചാലിശ്ശേരി നാരായണനെയാണ് (64) തൃശൂർ ഫാസ്റ്റ്ട്രാക്ക് കോടതി സ്പെഷൽ ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. പോക്സോ നിയമം ഒമ്പത്, 10 വകുപ്പുകൾ പ്രകാരം ഏഴ് വർഷവും 25,000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാനിയമം 506 പ്രകാരം ഭീഷണിപ്പെടുത്തിയതിന് ഒരുവർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം നാല് മാസംകൂടി ശിക്ഷ കൂടുതൽ അനുഭവിക്കണം.

പിഴയടച്ചാൽ ആ തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പഞ്ഞു. 2014ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായ മാതാവും പ്രതിയുടെ ഭീഷണിയെത്തുടർന്ന് വാടകക്ക് വിവിധ സ്ഥലങ്ങളിൽ മാറിത്താമസിച്ചെങ്കിലും അവിടെയെല്ലാം രണ്ട് വർഷത്തോളം ശല്യം തുടർന്നു. വടക്കാഞ്ചേരി എസ്.ഐയായിരുന്ന കൃഷ്ണൻ പോറ്റി രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർമാരായ ഇ.വി. ജോണി, കെ.എസ്. സുബിഷ് മോൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
 

Next Post Previous Post