Header Ads Widget

കിണറ്റിൽ വീണ നായയെ രക്ഷിക്കുന്നതിനിടെ കല്ല് തലയിൽ വീണു യുവാവ് മരിച്ചു

young-man-died-during-the-rescue-operation
മലപ്പുറം: കിണറ്റിൽ വീണ നായയെ രക്ഷിക്കുന്നതിനിടെ മുകളിൽ നിന്ന് കല്ല് തലയിലേക്ക് വീണു യുവാവ് മരിച്ചു. തിരൂർ മങ്ങാട് സ്വദേശി നൗഷാദാണ് മരണപ്പെട്ടത്. തെയ്യാല-പാറപ്പുറത്ത് വെള്ളിയാഴ്ച വൈകിയിട്ടായിരുന്നു സംഭവം. കിണറ്റിൽ വീണ നായയെ രക്ഷിക്കുന്നതിനിടെ മുകളിൽ നിന്ന് കല്ല് തലയിലേക്ക് വീണു ഗുരുതര പരിക്കേറ്റ നൗഷാദിനെ ആദ്യം കോട്ടക്കളിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടിയന്തര രക്ഷാദൗത്യസംഘത്തിലെ വോളണ്ടിയറാണ് നൗഷാദ്.