Header Ads Widget

മലദ്വാരത്തില്‍ സ്വര്‍ണം കടത്തിയ യുവതി നെടുമ്പാശ്ശേരിയില്‍ പിടിയിൽ

woman-arrested-for-smuggling-gold-in-nedumbassery
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. തൃശൂര്‍ ഇഞ്ചികുണ്ട് സ്വദേശിനി ഗ്രീഷ്മയാണ് 851 ഗ്രാം സ്വര്‍ണവുമായി പിടിയിലാത്. ദുബായില്‍ നിന്നെത്തിയ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സ്വര്‍ണം മിശ്രിതമാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചനിലയിൽ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി സ്വര്‍ണം പിടികൂടുകയായിരുന്നു.