![]() |
വിദ്യാർത്ഥിനിയെ രക്ഷപെടുത്തിയ യുവാക്കൾ |
യുവാക്കൾ മൂന്ന് പേരും പുഴയുടെ പരിസരത്ത് നിൽക്കുന്ന സമയത്താണ് വിദ്യാർത്ഥിനി പാലത്തിന്റെ മുകളിൽ നിന്നും പുഴയിലേക്ക് ചാടുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെത്തന്നെ മൂവരും ചേർന്ന് പുഴയിലിറങ്ങി സാഹസികമായി വിദ്യാർത്ഥിനിയെ രക്ഷപെടുത്തി കരക്കെത്തിക്കുകയായിരുന്നു. തുടർന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യആശുപത്രിയിലെത്തിച്ച വിദ്യാർത്ഥിനിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വിദ്യാർത്ഥിനി എന്തിനാണ് പുഴയിൽ ചാടിയതെന്ന് വ്യക്തമല്ല.