Header Ads Widget

തേഞ്ഞിപ്പലം പാണമ്പ്രയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്

seven-injured-as-tourist-bus-overturns
മലപ്പുറം: തേഞ്ഞിപ്പലം - ദേശീയപാത പാണമ്പ്രയിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ കയറി നിയന്ത്രണം വിട്ടു മറിഞ്ഞുഏഴ്പേർക്ക് പരിക്ക്.

തിരുവനന്തപുരം -കിളിമാനൂർ എൻജിനീയറിങ് കോളേജിൽ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോവുന്ന സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ട് മറിഞ്ഞത്. ശനിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് അപകടം. പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

ബസ് അപകടം ഉണ്ടായ ഉടനെ സമീപത്തെ പള്ളിയിൽ നിന്നും ഓടിവന്ന ദറസ് വിദ്യാർത്ഥികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേൽക്കാത്തവരെ ഉടനെ തന്നെ പള്ളിയിലേക്ക് മാറ്റി. പള്ളിക്കമ്മിറ്റി അംഗങ്ങളും ദർസ് വിദ്യാർത്ഥികളും അവർക്ക് ചായയും വെള്ളവും നൽകി. നിരവധി അപകടങ്ങൾ നടന്ന മേഖലയാണ് ദേശീയപാതയിലെ പാണമ്പ്ര വളവ്. വർഷങ്ങൾക്ക് മുൻപ് സിനിമ നടൻ ജഗതി ശ്രീകുമാർ അപകടത്തിൽ പെട്ടതും ഇവിടെ വെച്ചായിരുന്നു.