താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ തുരുമ്പെടുത്തുകൊണ്ടിരിന്നു ഉപകരണങ്ങൾ ശ്രദ്ധയിൽപെട്ട ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് വിഷയം നഗരസഭയെ അറിയിച്ചു. ഇതോടെ ഉപകരണങ്ങൾ ഏറ്റെടുത്ത് നന്നാക്കുന്നതിനായി നഗരസഭയിലെ കൗൺസിലർമാർ തയാറാവുകയായിരുന്നു. നാൽപതിലധികം വീൽചെയറുകളും പന്ത്രണ്ട് സ്ട്രെച്ചറുകളുമാണ് നന്നാക്കിയത്.
തിരൂരങ്ങാടി നഗരസഭയിലെ 25, 28, 33, 34 വാർഡുകളിലെ കൗൺസിലർമാരായ അലിമോൻ തടത്തിൽ കരിപറമ്പത്ത് സൈതലവി, സി.എച്ച് ഹജാസ്, ജഹ്ഫർ കുന്നത്തേരി തുടങ്ങിയവർ ചേർന്നാണ് ഉപകരണങ്ങൾ നന്നാക്കിയത്. വ്യാഴാഴ്ച രാവിലെ മുതൽ തന്നെ കൗൺസിലർമാർ സേവന സന്നദ്ധരായി കേടുപാടുകൾ തീർക്കുന്ന തിരക്കിലായിരുന്നു.
Also Read: വൃക്കരോഗികൾക്ക് പണം കണ്ടെത്താൻ കൗൺസിലർമാരുടെ ബസ് സർവീസ്
നഗരസഭയിലെ കിഡ്നി രോഗികളുടെ സഹായത്തിനായി ഫണ്ട് ശേഖരിച്ചും കൗൺസിലർമാർ മുമ്പും മാതൃകയിയായിരുന്നു. മാസങ്ങൾക്ക് മുൻപ് കോട്ടക്കലിൽനിന്ന് കോഴിക്കോട്ടേക്ക് മുന്ന് തവണയായി ബസ് സർവിസ് നടത്തിയായിരുന്നു ഇവർ രോഗികൾക്കുവേണ്ടി ഫണ്ട് ശേഖരണം നടത്തിയത്.