Header Ads Widget

പണം വെച്ച് ചൂതാട്ടം: തീരൂരങ്ങാടിൽ ഏഴംഗ സംഘം പിടിയിൽ

gambling-with-money-seven-member-gang-nabbed-in-tirurangadi
തിരൂരങ്ങാടി: മൂന്നിയൂർ - തലപ്പാറ വലിയ പറമ്പ് വയലിൽ പണം വെച്ചു ചീട്ടുകളിക്കുന്ന സംഘം പിടിയിൽ. പ്രദേശത്ത് പൊതുശല്യമാകുന്ന തരത്തിൽ ചീട്ടുവെച്ച് ചൂതാട്ടത്തിൽ ഏർപ്പെട്ട ഏഴംഗ സംഘത്തെ തിരൂരങ്ങാടി പോലീസാണ് പിടികൂടിയത്. തിരൂരങ്ങാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ എസ് ഐ സന്തോഷ് കുമാർ, എസ് സി പി ഒ അനിൽകുമാർ, സി പി ഒ അമർനാഥ്, സുരേഷ് ബാബു, ബിജോയ്, ബബീഷ് എന്നിവരാണ് ഏഴുപേരടങ്ങുന്ന ചീട്ടുകളി സംഘത്തെ പിടികൂടിയത്.

ഇവരുടെ പക്കൽനിന്നും നിന്നും 27000 രൂപ കണ്ടെടുത്തു. ഇവിടെ ചൂതാട്ടത്തിനായി ദൂരെയുള്ള ദേശങ്ങളിൽ നിന്നും നിരവധി പേർ എത്തുന്നുണ്ടെന്നും ചീട്ടുകളി പ്രദേശത്ത് പൊതു ശല്യമായി കൊണ്ടിരിക്കുകയാണെന്നും പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം സ്ക്വാഡ് രൂപികരിച്ച് പിടിക്കാനുള്ള ശ്രമമാരംഭിച്ചത്. വേഷം മാറി വെള്ള കുപ്പികളുമായി മദ്യപന്മാർ എന്ന വ്യാജേനയാണ് പോലീസ് സ്ഥലത്തു പ്രവേശിച്ചത്. റെയ്ഡ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശത്ത് വ്യാപിപ്പിക്കുന്നതാണെന്ന് എസ് ഐ പറഞ്ഞു.