Header Ads Widget

കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കി വീഡിയോ പകർത്താൻ ശ്രമം; മൂന്നിയൂരിൽ യുവാവ് അറസ്റ്റിൽ

crime-youth-arrested-in-moonniyur
തിരൂരങ്ങാടി: സ്ത്രീകളുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കുകയും വീഡിയോ പകർത്താൻ  ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നിയൂരില്‍ യുവാവ് അറസ്റ്റില്‍. മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി കാഞ്ഞീരക്കോട്ട അബ്ദുല്‍ അസീസിന്റെ മകന്‍ ഫൈറൂസ് (26) നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നിയൂർ -കുന്നത്ത് പറമ്പ് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

വെള്ളിയാഴ്ച്ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം. താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ യുവതി കുളിക്കാനായി കയറിയ സമയത്ത് എയര്‍ ഫാന്‍ ദ്വാരത്തിലൂടെ ഫൈറൂസ് ഒളിഞ്ഞു നോക്കുകയും കുളിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ സംഭവത്തിൽ പോലീസ് നിസാര വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അതിനാലാണ് പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. അതേ സമയം യുവതിയുടെ പരാതിക്കനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.