Header Ads Widget

ചെമ്മാട്ടെ ഗതാഗത പരിഷ്കരണം പ്രാബല്യത്തിൽ; ഇന്നും ഗതാഗത കുരുക്ക്

chemmad-transport-reform-comes-into-effect
ഇന്ന് പരപ്പനങ്ങാടി റോഡിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക്

തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാൻഡ് നിലവിൽ വന്നതോടെ ഗതാഗത പരിഷ്കരണം പ്രാബല്യത്തിൽ വന്നു. എല്ലാ ബസുകളും സ്റ്റാൻഡിൽ കയറി. സിവിൽ സ്റ്റേഷൻ റോഡിൽ പൂർണമായും വൺവേയാക്കി. ഇവിടെ പാർക്കിങ് ഒഴിവാക്കി. ഇവിടെ തിരക്കൊഴിഞ്ഞു. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസുകൾ സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാൻഡിൽ പ്രവേശിച്ചു. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആശുപത്രി റോഡിലൂടെ കടന്ന് സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിച്ചു. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ ചെമ്മാട് ടൗണ്‍ വഴിയമാണ് പോവുന്നത്.

ഇന്ന് ഉച്ചയ്ക്ക് ചെമ്മാട് മെയിൻ റോഡിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക് 

താലൂക്ക് ആശുപത്രി കാന്റീനിന് സമീപവും താലൂക്ക് ആശുപത്രിക്ക് പിന്‍വശവും തൃക്കുളം സ്‌കൂളിനു സമീപവും കോഴിക്കോട് റോഡിലും പൊലീസ് സ്റ്റേഷനു സമീപവും സ്റ്റോപ്പുകളുണ്ട്. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ പരപ്പനങ്ങാടി ഭാഗത്തേക്കുള്ള യാത്രാ വാഹനങ്ങള്‍ വെഞ്ചാലി കനാല്‍ റോഡ് പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്ന നിർദേശിക്കുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. വെഞ്ചാലിയിൽ എത്തണമെങ്കിൽത്തന്നെ രണ്ടു കിലോമീറ്ററോളം യാത്ര ചെയ്യണം. മാത്രവുമല്ല കോൺക്രീറ്റ്റോഡിന്റെ നല്ലൊരുഭാഗം റോഡ് തകർന്ന് ഗതാഗതം വളരെ ദുഷ്‌ക്കരമാണ്.

ഇവിടെ വർഷങ്ങളായി റോഡ് തകർന്ന നിലയിലാണ്. നിരവധി തവണ ആളുകൾ മുറവിളികൂട്ടിയിട്ടും റോഡിന്റെ പകുതിയോളം മാത്രമാണ് ഏതാനും മാസം മുമ്പ് നവീകരിച്ചത്. ബാക്കിയുള്ള ഭാഗം തകർന്നതിനാൽ യാത്രക്കാരുടെ നടുഒടിയുന്ന സ്ഥിതിവിശേഷമാണുള്ളത്.
കോഴിക്കോട് റോഡ് 
അതേസമയം പുതിയ ബസ് സ്റ്റാൻഡ് തുറന്ന് കൊടുത്തതുമായി ബന്ധപ്പെട്ട് ചെമ്മാട് നടപ്പാക്കിയ ഗതാഗത പുനഃ ക്രമീകരണത്തിന്റെ ആദ്യദിനം വാഹന കുരിക്ക് അനുഭവപെട്ടിരുന്നില്ല.എന്നാൽ ഇന്ന് (ശനിയാഴ്ച) വാഹന കുരുക്ക് പതിവുപോലെഉണ്ടായിരുന്നു. തുടർദിവസങ്ങളിലും ട്രാഫിക് സ്ഥിതി മനസിലാക്കിയശേഷമേ ചെമാട് ടൗണിലെ നിലവിലുള്ള ഗതാഗത പരിഷ്കരണത്തിന്റെ ഗുണഗണങ്ങൾ ബോധ്യപ്പെടുകയുള്ളൂ,