ദേശീയപാത കരുമ്പിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു
തിരൂരങ്ങാടി: ദേശീയപാതയിൽ കരുമ്പിൽ സ്കൂട്ടറിൽ കാറിടിച്ചു പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. എടരിക്കോട് -പുതുപ്പറമ്പ് ഞാറത്തടം കാഞ്ഞിരങ്ങൽ വളപ്പിൽ നാസർ കോയയുടെ മകൻ മുഹമ്മദ് ഷിബിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ദേശീയപാത കരുമ്പിൽ വെച്ചാണ് അപകടം.
സ്കൂട്ടറിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന്, റോഡരികിൽ സ്‌കൂട്ടർ നിർത്തി സുഹൃത്തിനെ കാത്തു നിൽക്കുമ്പോൾ കോഴിക്കോട് ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിനെ ആദ്യം തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിബിന്റെ വണ്ടി തകരാറായതിനെ തുടർന്ന് സർവീസ് സെന്ററിൽ നിർത്തി മറ്റൊരു സ്കൂട്ടറുമായി വന്നതായിരുന്നു.

മാതാവ് സാജിദ. സഹോദരി നാജിയ നസ്രിൻ
Also Read: ദേശീയപാത കരുമ്പിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർയാത്രികന് ഗുരുതരപരുക്ക്