Header Ads Widget

നടിയും മോഡലുമായ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തി

actress-and-model-shahana-has-been-found-dead
കോഴിക്കോട്: നടിയും മോഡലുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനി ഷഹാനയെ(20) കോഴിക്കോട് ദുരൂഹ സഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി കോഴിക്കോട് ചേവായൂര്‍ പറമ്പില്‍ ബസാറിലുള്ള വാടക വീട്ടിലാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.

സംഭവത്തിൽ പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷഹാനയുടേത് കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും ഷാഹാന അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അസ്വഭാവിക മരണമാണെന്ന് പോലീസും പറയുന്നുണ്ട്. ഇതിനാല്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നത്. ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്.