Comments

എടവണ്ണ ഒതായിയിൽ യുവാവിനെ അയൽവാസി തീകൊളുത്തി കൊന്നു

young-man-was-set-on-fire-by-a-neighbor-in-edavanna-othayi
എടവണ്ണ: മലപ്പുറം- വഴിതർക്കത്തെ തുടർന്ന് യുവാവിനെ തീകൊളുത്തി കൊന്നു. ഒതായി കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. ഇന്ന് വൈകുന്നേരം ആറേമുക്കാലോടെയായിരുന്നു സംഭവം. എന്തോ ദ്രാവകം ശരീരത്തിലൊഴിച്ചു അയൽവാസിയായ സ്ത്രീ തീകൊളുത്തി കൊല്ലുകയായിരുന്നു വെന്ന് ദൃസാക്ഷികൾ പറഞ്ഞു. എന്നാൽ പോലീസ് കൊലപാതകം സ്ഥിരീകരിച്ചിട്ടില്ല.

അയൽവാസിയായ സഫിയ എന്ന സ്ത്രീ ഷാജിയുമായി വാഴിത്തർക്കം നിലവിലുണ്ടായിരുന്നു എന്നാണ് വിവരം. ഈ സ്ത്രീയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദേഹത്തേക്ക് ഈ സ്ത്രീ എന്തോ ഒഴിക്കുന്നതായി കണ്ടെന്നും പിന്നീട് തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷിയായ നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. സഫിയയുടെ കൂടെ അവരുടെ മകനും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നുവെന്നും നൗഷാദ് പറഞ്ഞു. എന്നാൽ സ്വയം തീകൊളുത്തിയതാണെന്നാണ് പോലീസ് നൽകുന്ന സൂചനയെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്നു.വൈകീട്ട് വീട്ടിലെത്തിയ ഷാജി വീടിന് പുറത്ത് ഇറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായത്. അതേസമയം, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ പിടികൂടിയെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നണ് ബന്ധുക്കൾ പറയുന്നത്. ഇതേ തുടർന്ന് മൃതദേഹം സംഭവസ്ഥലത്ത് തന്നെ കിടത്തിയിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Post a Comment

0 Comments