കടലിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

young-man-drowned-the-sea
മംഗ്ളുറു: കർണാടക - സംസാരത്തിനിടെ ആൺസുഹൃത്തുമായി പിണങ്ങി കടലിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്ത് മുങ്ങി മരിച്ചു. യുവതിയെ സുരക്ഷാ ഗാർഡുകൾ രക്ഷപ്പെടുത്തി. ഉളിയ സ്വദേശി ലോയ്ഡ് ഡിസൂസ (28) ആണ് മരിച്ചത്. കോടേകർ പനീരുവിലെ അശ്വിത ഫെറാവു (22) പരുക്കുകളോടെ മംഗ്ളൂറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഉള്ളാൾ സോമേശ്വർ ബീച്ചിലാണ് സംഭവം നടന്നത്.

കഴിഞ്ഞ എട്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. രണ്ടു പേരും ബീച്ചിൽ സംസാരിച്ചിരിക്കുന്നതിനിടെ യുവതി ക്ഷുഭിതയായി കടലിൽ ചാടുകയായിരുന്നു. രക്ഷിക്കാനായി പിറകേ യുവാവും കടലിൽ ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഉള്ളാൾ പൊലീസ് കേസ് റെജിസ്റ്റർ ചെയ്തു.

Next Post Previous Post