ചങ്ങരംകുളം: സഹോദരന് വാട്സാപ്പിൽ സന്ദേശമയച്ച ശേഷം യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ചങ്ങരംകുളം കാളാച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിൻ്റെ ഭാര്യ ഷഫീല(28)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11മണിയോടെയാണ് സംഭവം.
മരിക്കുന്നതിന് മുമ്പ് ഷഫീല കുറ്റിപ്പുറത്തുള്ള സഹോദരന് മൊബൈലിൽ സന്ദേശം അയച്ചിരുന്നു. മൊബൈലിൽ വിളിച്ച് കിട്ടാതെ വന്നതോടെ സംഭവം അറിയാൻ സഹോദരൻ രാത്രി ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഇരുമ്പ് തൂണിൽ തൂങ്ങി മരിച്ച നിലയിൽ ഷഫീലയെ കണ്ടത്.വിവരം അറിഞ്ഞ് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
രണ്ട് കുട്ടികളുടെ മാതാവായ ഷഫീലയുടെ ഭർത്താവ് വിദേശത്താണ്. മരണത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മലപ്പുറം സ്വദേശിയായ യുവാവ് ഷഫീലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറഞ്ഞു ബന്ധുക്കളുടെ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ഇന്ന് ഖബറടക്കും. മക്കള്‍ ആമിന റിദ, ഫാത്തിമ റിഫ.