ഭർതൃമതിയായ യുവതിയേയും ബന്ധുവായ 19 കാരിയേയും കാണാതായതായി പരാതി
കാസർക്കോട് ബദിയടുക്കയിൽ ബന്ധുക്കളായ യുവതികളെ കാണാതായതായി പരാതി. വിവാഹിതയായ 22 കാരിയേയും ബന്ധുവായ 19 കാരിയേയുമാണ് കാണാതായത്. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയും കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന 19 കാരിയേയുമാണ് വ്യാഴാഴ്ച മുതൽ കാണാതായത്. രണ്ട് വയസുള്ള മകനെ ഭർതൃഗൃഹത്തിലാക്കിയാണ് 22 കാരി വീടുവിട്ടത്.
ടൈവാട്ടിയുടെ ഭർത്താവിന്റെ അമ്മാവന്റെ മകളാണ് 19 കാരി. ഇത് സംബന്ധിച്ച് ബന്ധുവായ ശരീഫ് ആണ് പോലീസിൽ പരാതി നൽകിയത്.
മൊബൈൽ ഫോൺ സ്വിച് ഓഫ്ചെയ്ത നിലയിലാണെന്നും അന്വേഷിച്ച് വരികയാണെന്നും ബദിയടുക്ക പോലീസ് പറഞ്ഞു. മോഡലിംഗ് താത്പര്യത്തോടെ പോയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.