കരിമ്പിൽ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിലിടിച്ചു അപകടം

tourist-bus-crashes-into-divider
തിരൂരങ്ങാടി: കരുമ്പില്‍ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. കോഴിക്കോട് കൊടുവള്ളിയിൽനിന്ന് വിനോദ യാത്രക്കാരെയും കൊണ്ട് ഇടുക്കി വാഗമണ്ണിൽ പോയി തിരിച്ചു വരികയായിരുന്ന മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്.

യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസിന്റെ മുൻഭാഗം തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ബസിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. നാട്ടുകാർ ഇവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. മറ്റൊരു ബസ് എത്തിച്ച് ഇവരെ യാത്രയാക്കി. അപകടത്തിൽ പെട്ട ബസ് ക്രൈൻ ഉപയോഗിച്ചു മാറ്റി.

Also Read: ദേശീയ പാതയിലെ ഡിവൈഡറുകൾ അപകടക്കെണിയാകുന്നു

Also Read: ഇടിമുഴിക്കലിലും കോൺക്രീറ്റ് ഡിവൈഡറുകൾ അപകടക്കെണിയാകുന്നു

നേരെത്തെ,അശാസ്ത്രീയമായി ഇവിടെ ഡിവൈഡർ എന്ന പേരിൽ കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചതിനെതിരെ പരാതി ഉയർന്നിരുന്നു