Header Ads Widget

തിരൂരങ്ങാടി താലൂക്ക് ആശുപത്രി; ഈവനിംഗ് ഒപി നിർത്തി വെച്ചു

tirurangadi-taluk-hospital-evening-op-stopped
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ ഈവെനിംഗ് ഒ.പി താത്കാലികമായി നിർത്തിവെച്ചു. സർക്കാർ ഉത്തരവിനെ തുടർന്നാണ് നടപടിയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

എന്നാൽ കോവിഡ് ഒ.പി വൈകിട്ട് 4 മണി വരെ ഉണ്ടായിരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. അതിനു ശേഷം ആശുപത്രിയിൽ എത്തുന്നവരെ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഇരുത്തി വാർഡ് ഡ്യൂട്ടിയിൽ ഉള്ള ഡോക്ടർ പരിശോധിക്കും.

ആന്റിജൻ, ട്രൂനാറ്റ്, ആർ.ടി.പി.സി.ആർ പരിശോധനകൾ മുടക്കമില്ലാതെ നിലവിലുള്ളതുപോലെ വൈകുന്നേരം നാലു മണിവരെ ഉണ്ടായിരിക്കും.

ചെറിയ അസുഖങ്ങൾക്ക് അടുത്ത രണ്ടാഴ്ചകാലത്തേക്ക് താലൂക്ക് ആശുപത്രിയിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണമെന്നും തൊട്ടടുത്ത ആശുപത്രികളെ സമീപിക്കണമെന്നും സൂപ്രണ്ട് അഭ്യർഥിച്ചു.