Comments

സംസ്ഥാനത്ത് കൂടുതൽ വാഹനാപകടം നടക്കുന്നത് തിരൂരങ്ങാടി മേഖലയിലെന്ന്

tirurangadi-region-has-the-highest-number-of-road-accidents-in-the-state
തിരൂരങ്ങാടി: സംസ്ഥാനത്ത് വാഹനാപകടംങ്ങൾ നടക്കുന്നതിൽ മുൻപന്തിയിൽ മലപ്പുറം ജില്ലയാണെന്നും ജില്ലയിൽ ഏറ്റവുമധികം അപകടങ്ങൾ നടക്കുന്നത് തിരൂരങ്ങാടിനിയോജക മണ്ഡലത്തിലുമാണെന്നും എം.വി ഐ ശ്രീ ഡാനിയൽ. മോട്ടോർ ആക്സിഡൻറ് പ്രെവൻഷൻ സമതിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി ഗവൺമെൻറ് ഹൈസ്കൂളിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച വാഹനാപകടങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പാതയും കൈവരികയും ഇല്ലാത്ത ഇടുങ്ങിയ റോഡുകളാണ് ഇപ്പോഴും തിരൂരങ്ങാടിയിലുള്ളത് എന്ന് അദ്ദേഹം പറഞ്ഞു .

ഹെഡ്മാസ്റ്റർ ശ്രീമതി പ്രസീത വി സ്വാഗതം പറഞ്ഞു പി ടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽഹഖ് യോഗംത്തിൽ അധ്യക്ഷത വഹിച്ചു എം.വി ഐ ശ്രീ ഡാനിയൽ, എ.എം.വി.ഐ ശ്രീ ഷാനിഷ് എന്നിവർ കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ എടുത്തു. എം.എ.പി.എസ് ജില്ലാ പ്രസിഡണ്ട് കവറെടി മുഹമ്മദ് മാസ്റ്റർ ആശംസാ പ്രസംഗം നടത്തി. മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ അബ്ദുൽ റഹീം പൂക്കത്ത്, അഷ്റഫ് മനരിക്കൽ, എം.എ.പി.എസ് വനിതാ വിംഗ് സെക്രട്ടറി തൻസീറ വേങ്ങര അബ്ദുൽസലാം മച്ചിങ്ങൽ കുഞ്ഞാലൻ വെന്നിയൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ഫാറൂഖ് പത്തൂർ നന്ദി പ്രകടിപ്പിച്ചു

Post a Comment

0 Comments