എസ്എഫ്‌ഐയെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ്; കൊല്ലത്ത് സുന്നി പ്രവർത്തകന് ക്രൂരമര്‍ദനം

sfi-ssf-activist-assaulted-in-kollam
കൊല്ലം ചവറ ഗവ. ബിജെഎം കോളേജിൽ എസ്എസ്എഫ് പ്രവർത്തകന് എസ്എഫ്‌ഐയുടെ ക്രൂര മർദനം. എസ്എസ്എഫ് പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി നസീമിനാണ് മര്‍ദ്ദനമേറ്റത്. എസ്എഫ്‌ഐക്കെതിരെ സമൂഹമാധ്യമത്തിൽ സ്റ്റാറ്റസ് പോസ്റ്റിട്ടതിനാണ് കോളേജിനു പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്എസ്എഫ് ആരോപിച്ചു ആക്രമണത്തിൽ പരിക്കേറ്റ നസീം ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

കാംപസുകളിൽ എസ്എഫ്‌ഐ തുടരുന്ന സ്വതന്ത്ര ഉദാര ലൈംഗികതയെ വിമർശിച്ചു പോസ്റ്റിട്ടതിനാണ് മർദ്ദനമെന്ന് വിദ്യാർഥി പറഞ്ഞു. ഇന്നലെ ഉച്ചക്ക് കോളേജിനു പുറത്തുനിന്നെത്തിയ രണ്ടുപേർ വന്ന് കോളേജിലെ ഒഴിഞ്ഞ ക്ലാസ്മുറിയുടെ പിന്നിലേക്ക് കൊണ്ടുപോകുകയും മൊബൈലിലെ ഒരു സ്റ്റാറ്റസ് സ്‌ക്രീൻഷോട്ട് കാണിക്കുകയും ചെയ്‌തെന്ന് നസീം പറഞ്ഞു. സ്റ്റാറ്റസ് താൻ തന്നെ പോസ്റ്റ് ചെയ്തതാണോ എന്ന് ചോദിച്ചു. അതെയെന്നു പറഞ്ഞപ്പോൾ രണ്ടുപേരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.

ഇനിയും എസ്എഫ്‌ഐക്കെതിരെ എഴുതിയാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും കോളേജിൽ പഠിക്കാനാകില്ലെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥി പറഞ്ഞു. പരീക്ഷ എഴുതാന്‍ ബാക്കി വെച്ചേക്കില്ലെന്ന് ഭീഷണി മുഴക്കിയതായും .
പരാതിയുണ്ട്.

നേരെത്തെ എസ്എഫ്‌ഐ കാംപസുകളിൽ തുടരുന്ന സ്വതന്ത്ര ഉദാര ലൈംഗിക, ലിബറൽ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മതസംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിമർശനക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന്റെ പേരിലാണ് ആക്രമണം.

Next Post Previous Post