Comments

ദുബായില്‍ നിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങി; പ്രതി കണ്ണൂരില്‍ പിടിയില്‍

sank-rs-5-5-crore-from-dubai-defendant-arrested-in-kannur
കണ്ണൂര്‍: ദുബായില്‍ നിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ പ്രതി കണ്ണൂരില്‍ പോലീസ് പിടിയിലായി. പള്ളിക്കുന്ന് തളാപ്പ് പള്ളിക്കുസമീപം ജസ്‌നാസ് ചാലില്‍ ഹൗസില്‍ ജുനൈദിനെ (24) യാണ് കണ്ണൂർ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്

കഴിഞ്ഞ ഒക്ടോബര്‍ മാസം പ്രതി ജോലി ചെയ്യുന്ന ഡിജിറ്റല്‍ അസ്സെറ്റ്‌സ് കമേഴ്ഷ്യല്‍ ബ്രോക്കര്‍ എല്‍ സി സി കമ്പനിയില്‍ നിന്നും ഏകദേശം അഞ്ചരക്കോടി രൂപ മൂല്യം വരുന്ന 27,51,000- ദിര്‍ഹവുമായി കമ്പനിയില്‍ അടക്കേണ്ട കളക്ഷന്‍ തുകയുമായി സുഹൃത്തിന് ഒപ്പം പ്രതി നാട്ടിലേക്ക് മുങ്ങുകയായിരുന്നു.

പണവുമായി ജുനൈദ് കടന്നുകളഞ്ഞതിനെ തുടര്‍ന്ന് കമ്പനി മാനേജറായ കണ്ണൂര്‍ സ്വദേശി എംബസി മുഖേന പോലീസിന് പരാതി നല്‍കിയിരുന്നു. പ്രതി നാട്ടിലെത്തി എന്ന വിവരത്തെ തുടര്‍ന്ന് ഇന്ന് ടൗണ്‍ പോലീസ് തളാപ്പിലെ വീട്ടിലെത്തിയാണ് ജുനൈദിനെ പിടികൂടിയത്.

കണ്ണൂര്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എ എസ് ഐ മാരായ അജയന്‍, ഷാജി, രഞ്ജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കേസ്സുമായി ബന്ധപ്പെട്ട് ജുനൈദ് സഹപ്രവര്‍ത്തകനായ പഴയങ്ങാടി സ്വദേശിയായ റിസ് വാൻ എന്നയാളെ പോലീസ് തിരയുന്നുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസിന് നിലവില്‍ ലഭിച്ചിട്ടുള്ള വിവരം.

Post a Comment

0 Comments